നാട്ടുകാർക്കിടയിലും പ്രിയങ്കരി ശ്രീലേഖ: തയ്യൽക്കടയിൽ പോയി വന്ന അമ്മ കണ്ടത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന ശ്രീലേഖയെ

നാട്ടുകാർക്കിടയിലും പ്രിയങ്കരി ശ്രീലേഖ: തയ്യൽക്കടയിൽ പോയി വന്ന അമ്മ കണ്ടത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന ശ്രീലേഖയെ

മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കിൽ നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാറാത്തേൽ ശ്രീലേഖ (22)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീലേഖയുടെ അമ്മ ജ്യോതിയാണ് സംഭവം ആദ്യം കാണുന്നത്. അമ്മ അടുത്തുള്ള തയ്യൽക്കടയിൽപ്പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ നിന്ന് താൻ പുറപ്പെടുന്നതു വരെ മകൾ സന്തോഷവതിയായിരുന്നു എന്നാണ് ജ്യോതി പറയുന്നത്. അതിനിടയിൽ എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും അവർ കണ്ണീരോടെ പറയുന്നു. അതേസമയം ആത്മഹത്യയ‌്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ.

നാട്ടുകാർക്കിടയിലും പ്രിയങ്കരിയായിരുന്ന ശ്രീലേഖയുടെ ആത്മഹത്യ സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ശ്രീലേഖയുടെ ആത്മഹത്യ സംബന്ധിച്ച് . പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി

Leave a Reply