അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള പ്രശ്ന പരിഹാരംനിർണായക ഇടപെടൽ നടത്തിയത് കാസർകോട് സ്വദേശി; കാദർ കരിപ്പൊടിയുടെ ശ്രദ്ധേയമായ ഇടപെടൽ

അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള പ്രശ്ന പരിഹാരംനിർണായക ഇടപെടൽ നടത്തിയത് കാസർകോട് സ്വദേശി; കാദർ കരിപ്പൊടിയുടെ ശ്രദ്ധേയമായ ഇടപെടൽ

ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന്റെ സംസ്കാരത്തിന് പിന്നാലെയുണ്ടായ അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടപ്പോൾ ശ്രദ്ധേയമായി കാസർകോട് സ്വദേശിയും മാധ്യമപ്രവർത്തകനും കേരളാ ഇൻഫ്ളുവൻസേഴ്സ് കമ്മ്യുണിറ്റി പ്രസിഡന്റുമായ കാദർ കരിപ്പൊടിയുടെ ഇടപെടൽ. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യയുമായി പരിഹരിക്കുന്നതിൽ നിർണായക പങ്കാണ് കാദർ കരിപ്പൊടി വഹിച്ചത്.രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാദർ കരിപ്പൊടിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവിഭാഗത്തെയും വിളിച്ചിരുത്തി മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പറഞ്ഞ് തീർത്തത്.

നേരത്തെയും കാദർ കരിപ്പൊടി നിരവധി വിഷയങ്ങളിൽ ഇടപെടുകയും മധ്യസ്ഥത ചർച്ചകൾ നടത്തി പ്രശ്നപരിഹാരം കാണുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്.

മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തിരുന്നു. കാദർ കരിപ്പൊടിക്കൊപ്പം ഇൻഫ്ളുവന്സറും ഇൻഫ്ളുവൻസേഴ്സ് കമ്യൂണിറ്റി സെക്രട്ടറിയുമായ സായ് കൃഷ്ണ, സാമൂഹ്യ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുമുണ്ടായിരുന്നു.

ചർച്ചകൾക്ക് ശേഷം തെറ്റിദ്ധാരണകൾ മാറിയെന്നും,പ്രശ്നങ്ങൾ പറഞ്ഞു തീർത്തുവെന്നും ജിതിനും മനാഫും പറഞ്ഞിരുന്നു. തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് വ്യക്തമാക്കിയിരുന്നു. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിനും പറഞ്ഞിരുന്നു.

Leave a Reply