നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി; യുഡിഎഫ് പ്രതിഷേധം

നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി; യുഡിഎഫ് പ്രതിഷേധം

നവകേരള സദസ്സിൽ പങ്കെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ദേലംപാടി പഞ്ചായത്ത് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡന്റ് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ ടി.കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്.അഷ്‌റഫ് ഹാജി, എ.ബി.ബഷീർ പള്ളങ്കോട്, ബി.പ്രമോദ്, കെ.പി.സിറാജുദ്ദീൻ, ഏവന്തൂർ ഗോപാലൻ മണിയാണി, ഭരതൻ പള്ളഞ്ചി, എ.മഹാലിംഗൻ മണിയാണി, റാഫി അഡൂർ, എ.സി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply