പിന്നണി ഗാനരംഗത്ത് വ്യത്യസ്തമാർന്ന ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. ഭക്തി ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു രഞ്ജിനി പാട്ടിന്റെ ലോകത്ത് എത്തിയത്. നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട് രഞ്ജിനി ജോസ്. മെഡിക്കൽ ഫീൽഡിൽ സീറ്റ് കിട്ടിട്ടും പാട്ട് മതി എന്ന് തീരുമാനിക്കുകയായിരുന്നു ഒരു കാലത്തെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ ബാബു ജോസിന്റെയും ജയലക്ഷ്മിയുടെയും മകളായ രഞ്ജിനി ജോസ്. നടൻ അനൂപ് മേനോൻ സംവിധാനം ചെയ്താൽ കിങ് ഫിഷ് എന്ന ചിത്രത്തിന് വേണ്ടി രഞ്ജിനി ഈണം നൽകി പാടിയ ഇംഗ്ലീഷ് തീം സോങ് വളരെ ശ്രദ്ധ നേടിയിരുന്നു.
പാടുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനി നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള ഒരു ഗായികയാണ് രഞ്ജിനി. തന്റെ വിവാഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് രഞ്ജിനി ഇപ്പോൾ. രഞ്ജിനിയും ഫേമസ് ഡി ജെ യുമായിരുന്ന റാം നായരും തമ്മിലുള്ള വിവാഹം 2013ലാണ് നടന്നത്. എന്നാൽ ആ ദാമ്പത്യം അധികകാലം ആയുസുണ്ടായിരുന്നില്ല. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ കാരണം 2018ൽ ഇരുവരും വിവാഹ മോചിതരായി. തന്റെ വിവാഹത്തെക്കുറിച്ചു രഞ്ജിനി പറഞ്ഞത്.
നമ്മൾ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ തെറ്റാണെന്നു വിചാരിച്ചുകൊണ്ടല്ല നമ്മൾ ഓരോന്നും ചെയ്യുന്നത്. പലരും വേണ്ട വേണ്ട എന്ന് പറഞ്ഞ ഒരു വിവാഹമായിരുന്നു ഞങ്ങളുടേത്. പല പ്രശ്നങ്ങളും ഞങ്ങക്കിടയിൽ ഉണ്ടായിരുന്നു എന്നാലും എല്ലാം ഒക്കെ ആവും എന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോയി. എടയ്ക്ക് വച്ചു ഞാൻ തിരിച്ചറിഞ്ഞു ഒരു പ്രായം കഴിഞ്ഞാൽ ആൾക്കാർക്ക് അവരുടെ സ്വഭാവം മാറ്റാൻ കഴിയില്ല എന്ന്. പിന്നെ അഡ്ജസ്റ്റ്മെന്റുകളുമായി മുന്നോട്ട് പോയ്. അതും പറ്റാതെ വന്നതോടെ വിവാഹ ബന്ധം വേർപെടുത്തി. ബന്ധം വേർപെടുത്തി എന്ന് കരുതി റാമിനോടുള്ള സ്നേഹം ഒരിക്കലും ഇല്ലാതാവുന്നില്ല, അത് ഇന്നും മായാതെ മനസ്സിൽ ഉണ്ട്. അദ്ദേഹം എന്നും എനിക്ക് പ്രിയപ്പെട്ടവൻ തന്നെയാണ്.