ശ്രീ രാഘവേട്ടന് ദേശീയ അവാർഡ് : ബിആർ അംബേദ്കർ ദേശീയ അവാർഡിന് അർഹനായ രാഘവൻ എം നെ യാത്രയാക്കി ചന്ദ്രഗിരി ക്ലബ്‌ മേൽപറമ്പ്

ശ്രീ രാഘവേട്ടന് ദേശീയ അവാർഡ് : ബിആർ അംബേദ്കർ ദേശീയ അവാർഡിന് അർഹനായ രാഘവൻ എം നെ യാത്രയാക്കി ചന്ദ്രഗിരി ക്ലബ്‌ മേൽപറമ്പ്

ബിആർ അംബേദ്കർ ദേശീയ അവാർഡ് ലഭിച്ച രാഘവൻ മേൽപറമ്പിന് ചന്ദ്രഗിരി ക്ലബ്‌ മേൽപറമ്പ് യാത്രയയപ്പ് നൽകി. ചന്ദ്രഗിരി ക്ലബ്ബിന്റെ സ്ഥാപക മെമ്പറും നിലവിൽ ക്ലബ്ബിന്റെ ട്രഷററുമായ രാഘവൻ നാടിന്റെ സാംസ്കാരിക വിദ്യാഭ്യാസ മതരാഷ്ട്രീയ രംഗത്തെ സജീവ സാനിധ്യമാണ്. സ്വന്തമായി വാഹനമില്ലാത്ത രാഘവനെ ആര് എന്ത് സഹായത്തിന് വിളിച്ചാലും ബസ്സിലും മറ്റു പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചാണ് തന്റെ സഹായം ആവശ്യമുള്ളവർക്ക് ഈ പൊതുപ്രവർത്തകൻ ഓടിയെത്തുന്നത്. ഇതിനോടകം തന്നെ പൊതു പ്രവർത്തനമേഖലയിൽ ശ്രദ്ധ നേടിയ രാഘവന് മേൽപറമ്പിന് ലഭിച്ച ദേശീയ അവാർഡിൽ ആഹ്ലാദത്തിലാണ് നാട്ടുകാരും ഉറ്റവരും.

ബിആർ അംബേദ്കർ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിലേക്ക് യാത്ര തിരിച്ച രാഘവൻ മേൽപറമ്പിനെ സ്റ്റേഷനിൽ വെച്ച് ചന്ദ്രഗിരി ക്ലബ്‌ അംഗങ്ങൾ യാത്രയാക്കി. ഓക്ടോബർ 15-ന് ബഹുജന സാഹിത്യ അക്കാദമി ദേശീയ പ്രസിഡന്റ് നല്ല രാധാകൃഷ്ണൻ രാഘവന് മികച്ച സോഷ്യൽ വർക്കറിനുള്ള ഡോ അംബേദ്ക്കർ അവാർഡ് സമ്മാനിക്കും.

ക്ലബ്‌ പ്രസിഡന്റ്‌ ശരീഫ് സലാല, ജനറൽ സെക്രട്ടറി സെക്കിർ, സീനിയർ മെമ്പർ ബദ്റുദ്ധീൻ സിപി, ജോയിന്റ് സെക്രട്ടറി സൈദു, ക്ലബ്ബ്‌ മെമ്പർ അസർ ഫിസ,താജു മരവയൽ, ഹാഷിം
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply