ആ രംഗം ചെയ്യാൻ മമ്മുട്ടി തയ്യാറായില്ല പിന്നെ സംവിധായകൻ ചെയ്തത്; തുറന്ന് പറഞ്ഞ് തെസ്‌നി ഖാൻ

ആ രംഗം ചെയ്യാൻ മമ്മുട്ടി തയ്യാറായില്ല പിന്നെ സംവിധായകൻ ചെയ്തത്; തുറന്ന് പറഞ്ഞ് തെസ്‌നി ഖാൻ

മലയാള സിനിമയിൽ കോമഡി രംഗങ്ങൾ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി എടുത്ത താരമാണ് തെസ്നി ഖാൻ. കോച്ചിൻ കലാഭവനിൽ നിന്നുമാണ് താരം സിനിമയിൽ എത്തുന്നത്. അഭിനയത്തിന് പുറമെ മാജിക്കും, നൃത്തവും ചെയ്ത് തെസ്നി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയായിരിക്കുകയാണ് തെസ്നി ഖാൻ.
ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇടക്ക് വെച്ച് പുറത്തായി എങ്കിലും വൻ പ്രേക്ഷക പിന്തുണ താരത്തിന് ഉണ്ട്. താരജാഡകൾ ഇല്ലാത്ത തസ്‌നി ഖാൻ. 1998 ൽ ഇറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടി വെള്ളിത്തിരയിൽ എത്തിയ താരം സിനിമയിൽ എല്ലാ സൂപ്പർസ്റ്റാറുകൾക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും തെസ്നി സജീവമാണ്.
എല്ലാതരം വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള തെസ്നി ഏറ്റവും ഒടുവിൽ ഉൾട്ട എന്ന സിനിമയിൽ ശ്രദ്ധമായ വേഷം ചെയ്തു. എന്നാൽ ഇപ്പോൾ തെസ്നി ഖാൻ മമ്മൂട്ടിയെ പറ്റി നടത്തിയ ഒരു വെളിപ്പെടുത്തലാണ് വൈറലാകുന്നത്. മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ നടന്ന ഒരു രസകരമായ സംഭവമാണ് വെളിപ്പെടുത്തുന്നത്.
കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തസ്‌നി ഖാന്റെ പുറകിൽ പിടിക്കുന്ന ഒരു സീൻ ഉണ്ടായിരിന്നു. ഇ സീൻ എടുക്കാൻ മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റിൽ എത്തി, എന്നാൽ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകിൽ പിടിക്കുന്ന സീനാണ് എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു എന്ന് തസ്‌നി പറയുന്നു.
സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട്‌ തുടങ്ങി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ മമ്മൂട്ടി ആ സീൻ ചെയ്യാൻ മടിക്കുകയായിരുന്നു. പല തവണ ചെയ്യാൻ പറഞ്ഞിട്ടും മമ്മൂട്ടി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ വീണ്ടും നിർത്തും. ഒടുവിൽ മമ്മൂട്ടി അത് ചെയ്യാൻ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ സംവിധായാകൻ മമ്മൂട്ടിക്ക് പകരം ആ സീൻ ചെയ്യാൻ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു.
ഷൂട്ട്‌ തുടങ്ങുമ്പോൾ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീൻ ഡ്യൂപ്പാണ് സിനിമയിൽ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയിൽ കാണാൻ സാധിക്കുമെന്നും തെസ്നി ഖാൻ പറയുന്നു.

Leave a Reply