മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ വിടാതെ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ. ശ്രീലക്ഷ്മിയുെട ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സിനിമയിലേയ്ക്കു ക്ഷണിച്ച രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു േചരുന്ന വേഷമാണെങ്കില്‍ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളാണ് രാം ഗോപാല്‍ വര്‍മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നത്. വഴിയില്‍ വണ്ടി കാത്തു നില്ക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം തന്റെ ചിത്രത്തോടു ചേര്‍ത്തുവച്ചൊരു ട്രോളും കഴിഞ്ഞ ദിവസം ആര്‍ജിവി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. സാരിയില്‍ ഒരു പെണ്‍കുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ആര്‍ജിവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഫോട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആര്‍ജിവി അഭിനന്ദിച്ചു.
സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ആളത്ര വെടിപ്പല്ല, ഒന്ന് സൂക്ഷിച്ചോളൂ, അടുത്ത നമ്പരുമായി ഇറങ്ങിയിട്ടുണ്ട്. പോകാതിരുന്നാല്‍ ശ്രീലക്ഷ്മിയ്ക്ക് കൊള്ളാം എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം നേടിയത്. പലതും ലൈം ഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോളമാണ് തന്റെ പുതിയ ചിത്രമായ ‘വ്യൂഹ’വുമായി ആര്‍ജിവി എത്തുന്നത്. അജ്മല്‍ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍. രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്.