പ്രായവും തടിയും കുറയ്ക്കാന്‍ ഐശ്വര്യയുടെ പൊടിക്കൈ; കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ

പ്രായവും തടിയും കുറയ്ക്കാന്‍ ഐശ്വര്യയുടെ പൊടിക്കൈ; കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഐശ്വര്യ റായി. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അവസാനമായി പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിലാണ് താരം എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നം ചിത്രത്തില്‍ നന്ദിനി എന്ന വേഷത്തില്‍ ഐശ്വര്യ തിളങ്ങുകയും ചെയ്തു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് കുടുംബ ജീവിതം ആരംഭിച്ചിട്ടും ഫാഷന്‍ സിനിമ ലോകത്തോട് ഐശ്വര്യ നോ പറഞ്ഞിട്ടില്ല. ഒപ്പം തന്നെ തന്റെ സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ എന്നും ശ്രമിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഐശ്വര്യ റായിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത് എന്നാണ് ബോളിവുഡ് ഗോസിപ്പ് വൃത്തങ്ങളിലെ സംസാരം.
പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന ഫാഷന്‍ വീക്കിലെത്തിയത്. ഐശ്വര്യയുടെ റാംപ് വാക്കും ഏറെ വൈറലായിരുന്നു. എന്നാല്‍ ഫാഷന്‍ വീക്കില്‍ തകര്‍ത്ത ഐശ്വര്യയ്ക്ക് ട്രോളായി മാറുകയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഇന്‍സ്റ്റഗ്രാം അടക്കം ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്.
ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്ന ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം ഇതിന് തെളിവായി നിരത്തുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍. ഐശ്വര്യയുടെ പോസ്റ്റിന് അടിയില്‍ തന്നെ നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. പ്രായമാകുന്നു എന്ന കാര്യം അംഗീകരിക്കാന്‍ എന്തിന് മടിക്കണം എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഒപ്പം തന്നെ ഇത്തരത്തില്‍ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Leave a Reply