ടെലഗ്രാമിലൂടെ പരിചയപ്പെട്ട യുവതികളിൽ മയങ്ങിയ കോഴിക്കോട്‌ ബിസിനസുകാരന്‌ കോടികൾ നഷ്ടമായി

ടെലഗ്രാമിലൂടെ പരിചയപ്പെട്ട യുവതികളിൽ മയങ്ങിയ കോഴിക്കോട്‌ ബിസിനസുകാരന്‌ കോടികൾ നഷ്ടമായി

കോഴിക്കോട് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതികളെ കണ്ണടച്ച് വിശ്വസിച്ച മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 2.85 കോടി രൂപ. കോഴിക്കോട് ബിസിനസ് നടത്തുന്ന നാല്പതുകരനാണ് തട്ടിപ്പിന് ഇരയായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ കോടികൾ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് യുവതികളെ വിശ്വസിച്ച് മലപ്പുറം സ്വദേശി കോടികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതികൾ ഇയാളെ മൂവായിരം ടെലഗ്രാം ഗ്രൂപ്പിൽ ചേർക്കുകകയും വിശ്വസനീയമായ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തുകയും ചെയ്തു.
മലപ്പുറം സ്വദേശിയുമായി മാത്രം ആശയവിനിമയം നടത്താൻ പ്രത്യേകം ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്താണ് യുവതികൾ വിശ്വാസം നേടിയെടുത്തത്. വ്യാജ വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. വ്യാജ സൈറ്റ് വഴി പണം നിക്ഷേപിക്കാൻ സൗകര്യം തട്ടിപ്പ് സംഘം ഉണ്ടാക്കിയിരുന്നു. തുടർന്ന് ലാഭം വരുന്നതിന്റെ സ്ക്രീൻഷോട്ടുകൾ യുവതികൾ അയച്ച് നൽകിയിരുന്നു.
ലാഭം വരുന്നുണ്ടെന്ന് തെറ്റിദ്ധരിച്ച ബിസിനസുകാരൻ മുപ്പതോളം തവണ പണം നിക്ഷേപിച്ചു. പണം പിൻവലിക്കണമെങ്കിൽ ഒരു മാസം കഴിയണമെന്ന് യുവതികൾ നേരത്തെ അറിയിച്ചിരുന്നു. ലാഭം അഞ്ച് കോടി കവിഞ്ഞതായി കണക്ക് കാണിച്ചപ്പോൾ ബിസിനസുകാരൻ പണം പിൻവലിക്കാൻ മുതിർന്നു. എന്നാൽ പണം പിൻവലിക്കണമെങ്കിൽ 80 ലക്ഷം രൂപ ടാക്സ് അടയ്ക്കണമെന്ന് യുവതികൾ ഇയാളെ അറിയിച്ചു. തുടർന്ന് സംശയം തോന്നിയ ബിസിനസുകാരൻ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു

Leave a Reply