സംസ്ഥാനത്ത്  അതിതീവ്ര മഴ പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്, തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്, തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്.ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്.നാരങ്ങാനത്ത് വയോധികയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധയെയാണ് കാണാതായത്…….

അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയില്‍ ജില്ലാ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തി.

മഴ ശക്തമായതോടെ ഇടുക്കി -നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു. പത്തനംതിട്ടയിൽ റെഡ് അലർട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു….

Leave a Reply