പ്രണയം നടിച്ച് വിദ്യാർത്ഥിനിയെവീട്ടിലും ബസിലും വെച്ച് പീഡിപ്പിച്ച്‌ ബസ്‌ ജീവനക്കാരൻ

പ്രണയം നടിച്ച് വിദ്യാർത്ഥിനിയെവീട്ടിലും ബസിലും വെച്ച് പീഡിപ്പിച്ച്‌ ബസ്‌ ജീവനക്കാരൻ

പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. ചോറ്റാനിക്കര ഏരുവേലി സ്വദേശികളായ അമൽ അശോകൻ (23), സന്ദീപ് മോഹനൻ (33) എന്നീ ബസ് ജീവനക്കാരാണ്‌ പെൺകുട്ടിയെ പീഡിപ്പിച്ചത്‌. മുളന്തുരുത്തി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടി.

പതിനാറുകാരിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതികൾ വീട്ടിലും ബസിലും വെച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

സ്‌കൂൾ അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഇൻസ്‌പെക്ടർ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply