ആറാം വരവിന് ഒരുങ്ങി സേതുരാമയ്യർ. മലയാളസിനിമ മേഖലയിൽ ഒരു പുതിയ ചരിത്ര സൃഷ്ടിച്ച സിനിമകളാണ് സിബിഐ സിനിമകൾ. എസ് സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത സിബിഎ സിനിമകൾ ആദ്യ അഞ്ച് ഭാഗങ്ങൾ ജനങ്ങൾ ഏറ്റെടുത്തതാണ്. ഇപ്പൊ പുതിയൊരു റെക്കോർഡിങ് തുടക്കമിടാൻ ആണ് സംവിധായകനും അണിയറ പ്രവർത്തകരും ഒരുങ്ങുന്നത് എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് സിബിഐ ഫൈവ് ദ ബ്രെയിൻ എന്ന ചിത്രമായിരുന്നു അവസാനമായി ഈ സീരീസിൽ ഇറങ്ങിയത്.
1988 സിബിഐ ഡയറിക്കുറിപ്പ്, 1989 ജാഗ്രത, 2004 സേതു രാമ അയ്യർ സിബിഐ, 2005ൽ നേരറിയാ സിബിഐ പിന്നീട് അടുത്ത കാലത്താണ് അഞ്ചാം ഭാഗം ആയ ദി ബ്രെയിൻ വന്നത്. ഈ അഞ്ചു സീരിയസുകൾക്കും തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമിയും, സംവിധാനം കെ മധുവും, നിർമ്മാണം സ്വർഗ്ഗ ചിത്രയുടെ ബാനറിൽ അപ്പച്ചനും ആയിരുന്നു. ഈ അഞ്ച് ഭാഗങ്ങൾക്കും ഒരേ സംവിധായകൻ, ഒരേ എഴുത്തുകാരൻ, ഒരേ നടൻ, ഒരേ നിർമാതാവ് എന്ന അപൂർവ്വ റെക്കോർഡും സ്വന്തമാണ്.
സിബിഐ സീരീസിന് ഇനിയും ഒരു ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പൊൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.