അധ്യാപികയെ ആറു വയസുള്ള ആൺകുട്ടി വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ കോടതി 21 മാസത്തെ തടവിന് ശിക്ഷിച്ചു. ഈ വർഷം ജനുവരിയിൽ റിച്ച്നെക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടി ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി അമ്മ കോടതിയിൽ പറഞ്ഞു.
ഈ വർഷം ജനുവരി ആറിന് 6 വയസുള്ള വിദ്യാർഥി തന്റെ ക്ലാസ് മുറിയിലേക്ക് തോക്ക് കൊണ്ടുവന്ന് അധ്യാപികയായ എബി സ്വെർണറിനെ വെടിവയ്ക്കുകയായിരുന്നു. കുട്ടി താൻ അധ്യാപികയെ കൊല്ലപ്പെടുത്തിയെന്ന് പറഞ്ഞു. കയ്യിലും നെഞ്ചിലും പരുക്കേറ്റ അധ്യാപികയ്ക്ക് പിന്നീട് സുഖം പ്രാപിച്ചു. അഞ്ച് ശസ്ത്രക്രിയകളാണ് അധ്യാപികയെ രക്ഷപ്പെടുത്തുന്നതിനായി നടത്തിയത്. കഞ്ചാവ് ഉപയോഗിക്കുക, കുട്ടിയെ ഉപയോഗിച്ച തോക്ക് സുരക്ഷമില്ലാതെ സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.