പെണ്ണ് കിട്ടുന്നില്ല ; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമാറ്റി യുവാവ്

പെണ്ണ് കിട്ടുന്നില്ല ; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമാറ്റി യുവാവ്

ഹൈദരാബാദ്: വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. 45 കാരിയായ സ്ത്രീയാണ് മകനാൽ കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ രോഷത്താലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായി.കൊല്ലപ്പെട്ട യുവതിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പിന്നീട് കഴുത്ത് മുറിക്കുകയും കൈകാലുകൾ വെട്ടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.

Leave a Reply