തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളിയുടെ ഇരുകൈയും ഒടിഞ്ഞു. ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. നീണ്ടകര സെന്റ് മാർട്ടിൻസ് പള്ളിയുടെ വടക്കുഭാഗത്താണ് അപകടം. ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.