![](https://i0.wp.com/realindiavision.com/wp-content/uploads/2023/09/IMG_1683.jpeg?resize=640%2C320&ssl=1)
തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളേജ് വിദ്യാർത്ഥിയാണ് രോഗി.
വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നതായി വിദ്യാർഥി പറഞ്ഞു. ശരീരസ്രവങ്ങൾ വിശദമായ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.