ഹനുമാനാകാന്‍ പ്രതിഫലം കുറച്ചു; രാമായണത്തിനായി സണ്ണി ഡിയോള്‍ വാങ്ങുന്നത് 45 കോടി

ഹനുമാനാകാന്‍ പ്രതിഫലം കുറച്ചു; രാമായണത്തിനായി സണ്ണി ഡിയോള്‍ വാങ്ങുന്നത് 45 കോടി

നിതേഷ് തിവാരി സംവിധാനത്തിലൊരുങ്ങുന്ന രാമായണം അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. രണ്‍ബീര്‍ കപൂറിനെ രാമനാക്കി ഒരുക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാകും സീത എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയിൽ ഹനുമാനാകാൻ നടൻ സണ്ണി ഡിയോൾ തന്റെ പ്രതിഫലം കുറച്ചു എന്ന വാർത്തകളാണ് എത്തുന്നത്. തന്റെ പ്രതിഫലം 45 കോടിയാക്കി കുറച്ചുകൊണ്ടാണ് സണ്ണി ഡിയോൾ രാമയണത്തിൽ ഹനുമാനാകാൻ തയ്യാറെടുക്കുന്നത് എന്നാണ് ബോളിവുഡിൽ നിന്നെത്തുന്ന റിപ്പോർട്ട്.
ഗദ്ദര്‍ 2വിന്‍റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം സണ്ണി പ്രതിഫലം 75 കോടിയാക്കി ഉയർത്തിയിരുന്നു. രാമായണത്തിൽ അഭിനയിക്കാനുള്ള താരത്തിന്റെ പ്രത്യേക താത്പര്യമാണ് ഡിസ്കൗണ്ട് നൽകാൻ കാരണം. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ലോകത്തെ പ്രമുഖ വിഷ്വല്‍ കമ്പനികളും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരനിരയാണ് ചിത്രം ഒരുക്കുന്നത്. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. ആദിപുരുഷിന് ശേഷമാണ് രാമായണത്തെ ആസ്പദമാക്കി മറ്റൊരു ചിത്രമെടുക്കാൻ തീരുമാനിച്ചതായി നിതേഷ് തിവാരി അറിയിച്ചത്.

Leave a Reply