വമ്പൻ നികുതി തട്ടിപ്പ്‌: പോപ്പ് താരം ഷക്കീറയ്‌ക്കെതിരേ കുറ്റം ചുമത്തി

വമ്പൻ നികുതി തട്ടിപ്പ്‌: പോപ്പ് താരം ഷക്കീറയ്‌ക്കെതിരേ കുറ്റം ചുമത്തി

പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്‌ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്പെയിൻ. താരം 58.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 2018-ലെ ആകെ വരുമാനത്തിൽ 6.7 മില്യൺ യൂറോ (ഏഴ് മില്യൺ ഡോളർ) രൂപയാണ് താരം നികുതിയായി അടക്കേണ്ടിയിരുന്നത്. നികുതി വെട്ടിപ്പിന് ഒരു വിദേശ കമ്പനിയുടെ സഹായം ഷക്കീറ തേടിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. കേസിൽ വിചാരണ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
2018 ൽ, എൽ ഡൊറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്‌മെന്റിൽ നിന്ന് 12.5 മില്യൺ ഡോളർ ലാഭം ലഭിച്ചത് ഷക്കീറ ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പറയുന്നു. നികുതി വെട്ടിക്കാനായി കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് പണം വകമാറ്റിയെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. 2023 ജൂലൈയിലാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. എന്നാൽ ഷക്കീറയുടെ നിയമസംഘം ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Leave a Reply