പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജീവൻ കൊല്ലപ്പള്ളിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കോൺഗ്രസ്‌ നേതാവാണ്‌ സജീവൻ. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി ഇഡി കസ്റ്റഡിയിൽ വാങ്ങി.
ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനാണ് സജീവൻ. ഒളിവിലായിരുന്ന സജീവനെ രണ്ടുമാസം മുമ്പ് സുൽത്താൻ ബത്തേരിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയിരുന്നു. ഇതേത്തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. വായ്പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ്.

Leave a Reply