പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുമായി ലൈംഗീകബന്ധം, അധ്യാപിക പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുമായി ലൈംഗീകബന്ധം, അധ്യാപിക പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. കേസി മഗ്രാത്ത് എന്ന ഇരുപത്തെ‌ട്ടുകാരിയാണ് അറസ്റ്റിലായത്. മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ യുവതിയാണ് കേസി മഗ്രാത്ത്. മേരിക്കയിലെ ടെന്നസിയിലാണ് സംഭവം.

സെൻട്രൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് ​ഗണിതശാസ്ത്ര അധ്യാപികയാണ് കേസി. യുവതിക്കെതിരെ ലൈം​ഗികാരോപണം ഉയർന്നതിന് പിന്നാലെ ഇവരെ 2022 മെയ് മാസത്തിൽ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ ഓഗസ്റ്റ് 18 നാണ് കേസി മഗ്രാത്ത് അറസ്റ്റിലായത്.

13നും 18നും ഇടയിൽ പ്രായമുള്ള കുട്ടിയുമായി ബോധപൂർവം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തന്നെക്കാൾ പത്തു വയസിലേറെ പ്രായം കുറഞ്ഞ കുട്ടിയെയാണ് യുവതി ലൈം​ഗിക വേഴ്ച്ചക്ക് ഉപയോ​ഗിച്ചത്.

സെൻട്രൽ ഹൈസ്കൂളിൽ പഠിപ്പിക്കുന്നതിനുമുമ്പ്, മഗ്രാത്ത് മുമ്പ് ഈസ്റ്റ് റിഡ്ജ് മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്നു. സെൻട്രൽ ഹൈസ്കൂളിൽ അസിസ്റ്റന്റ് വോളിബോൾ പരിശീലകയായും ഇവർ സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികൾക്കെല്ലാം തങ്ങളുടെ അധ്യാപികയെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply