ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ പൂർണ നഗ്നയായി ഓടുമെന്ന് തെലുങ്ക്‌ നടി

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ പൂർണ നഗ്നയായി ഓടുമെന്ന് തെലുങ്ക്‌ നടി

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ പൂർണ നഗ്നയായി ഓടുമെന്ന് നടിയും മോഡലുമായ രേഖ ഭോജ്‌. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ വിവാദ പ്രഖ്യാപനം. ഇന്ത്യ ന്യുസിലാന്റിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നതിന് പിന്നാലെയാണ് തെലുങ്ക് നടിയായ രേഖ ഭോജ്‌ ന്റെ പ്രഖ്യാപനം.
അതേസമയം നടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ശ്രദ്ധ നേടാനുള്ള നടിയുടെ ശ്രമമാണ് പ്രഖ്യാപനത്തിന് പിന്നിലെന്നാണ് വിമർശനം ഉയരുന്നത്. വിമർശനം ശക്തമായതോടെ ഇന്ത്യൻ ടീമിനോട് കടുത്ത ആരാധനയാണെന്നും ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് ശ്രമിച്ചതെന്ന വിശദീകരണവുമായി രേഖ വീണ്ടും രംഗത്തെത്തി.
ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ രേഖ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നടികൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്ന താരം കൂടിയാണ് രേഖ.

Leave a Reply