പ്രളയത്തെ അതിജീവിക്കാൻ പണിത ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിൽ വെള്ളംകയറി. രണ്ടരവർഷത്തെ ഇടവേളക്കുശേഷം ഗതാഗതത്തിന് തുറന്നതിന് പിന്നാലെ എത്തിയ കാലവർഷത്തിലാണ് വെള്ളമെത്തിയത്. നിർമാണം നടക്കുന്ന പാറക്കൽ കലുങ്കിനും കിടങ്ങറക്കും ഇടയിലാണ് വെള്ളംകയറിയത്.
വെള്ളം കയറിയെങ്കിലും വാഹനഗതാഗതം മുടങ്ങിയിട്ടില്ല. നടപ്പാതയിൽ ടൈൽപാകി ടാറിങ്ങ് ഉൾപ്പെടെയുള്ളവ പൂർത്തിയായിരുന്നു. കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവിസുകളെ ബാധിച്ചിട്ടില്ല. എ.സി കനാൽ കരകവിഞ്ഞാണ് വെള്ളമെത്തിയത്. പ്രദേശത്തെ നൂറോളം വീടുകളിലും വെള്ളം ഇരച്ചെത്തി.
കടപ്പാട്: മാധ്യമം