പ്രളയത്തെ അതിജീവിക്കാൻ തീർത്ത എ.സി റോഡിലും വെള്ളംകയറി

പ്രളയത്തെ അതിജീവിക്കാൻ തീർത്ത എ.സി റോഡിലും വെള്ളംകയറി

പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പ​ണി​ത ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി (എ.​സി) റോ​ഡി​ൽ വെ​ള്ളം​ക​യ​റി. ര​ണ്ട​ര​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്ന​തി​ന്​ പി​ന്നാ​ലെ എ​ത്തി​യ കാ​ല​വ​ർ​ഷ​ത്തി​ലാ​ണ്​ വെ​ള്ള​മെ​ത്തി​യ​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​റ​ക്കൽ ക​ലു​ങ്കി​നും കി​ട​ങ്ങ​റ​ക്കും ഇ​ട​യി​ലാ​ണ്​ വെ​ള്ളം​ക​യ​റി​യ​ത്.

വെള്ളം കയറിയെങ്കിലും വാ​ഹ​ന​ഗ​താ​ഗ​തം മു​ട​ങ്ങി​യി​ട്ടി​ല്ല. ന​ട​പ്പാ​ത​യി​ൽ ടൈ​ൽ​പാ​കി ടാ​റി​ങ്ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ത്തി​യാ​യി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്ക​മു​ള്ള സ​ർ​വി​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ല. എ.​സി ക​നാ​ൽ ക​ര​ക​വി​ഞ്ഞാ​ണ്​ വെ​ള്ള​​മെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ നൂ​റോ​ളം വീ​ടു​ക​ളി​ലും വെ​ള്ളം ഇ​ര​ച്ചെ​ത്തി.

കടപ്പാട്: മാധ്യമം

Leave a Reply