ലഹരിക്കേസ് പ്രതി പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.

ലഹരിക്കേസ് പ്രതി പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.

തൃശൂർ: ചാലക്കുടിയിൽ ലഹരിക്കേസ് പ്രതി പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഹെറോയിനുമായി ചാലക്കുടി പോലീസ് പിടികൂടിയ അസം സ്വദേശി ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു.

ഇന്ന് രാവിലെ പരിയാരത്തു നിന്നാണ് രണ്ട് അസം സ്വദേശികളെ ഹെറോയിനുമായി പോലീസ് പിടികൂടിയത്. അബ്ദു റഹ്മാൻ, നൂറുൾ അമീൻ എന്നിവരിൽനിന്ന് നാലു ഗ്രാം ഹെറോയിനാണ് പിടികൂടിയത്. രാവിലെ പിടികൂടിയ പ്രതികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ അബ്ദു റഹ്മാൻ ശുചിമുറിയിൽ പോകണം എന്ന് ആവശ്യപ്പെട്ടു.

ശുചിമുറിക്ക് അകത്ത് കയറിയ പ്രതി ജനൽ പൊളിച്ച് പുറത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ പോലീസുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടി. പരിയാരം മേഖലയിൽ ഇതരസംസ്ഥാനക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുകയാണ് പ്രതികളുടെ പതിവ്. ഇത് മനസിലാക്കിയ പോലീസ് ലഹരി വസ്തുക്കൾ വിൽക്കാൻ ഇവർ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

Leave a Reply