വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി പിടിയിൽ ; തട്ടിപ്പിനിരയായത് നൂറ്കണക്കിന് പേർ

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി പിടിയിൽ ; തട്ടിപ്പിനിരയായത് നൂറ്കണക്കിന് പേർ

കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി പിടിയിൽ. പാലക്കാട് ചക്കാന്തറ മുക്കാമിയിൽ ദൃശ്യൻ കനോലി എന്നറിയപ്പെടുന്ന ദൃശ്യനാണ് (33) പാലക്കാട് സൌത്ത് പോലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികൾ ഒളിവിലാണ്.

പാലക്കാട് ആലത്തൂർ സ്വദേശി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പല പേരുകളിലാണ് ഇവർ വിദേശ ജോലിയെന്ന പേരിൽ സ്ഥാപനം നടത്തിയത് . ഇതു വഴി പലരിൽ നിന്നും 5 മുതൽ 10 ലക്ഷം രൂപവരെ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. നൂറ്കണക്കിന് പേരാണ് സംഘത്തിന്റ തട്ടിപ്പിനിരയായത്.
തട്ടിപ്പ് സംഘത്തിന് വേണ്ടി വ്യാജ അഭിമുഖം,വ്യാജ പരിശോധന വ്യാജ കരാറുകൾ ഉണ്ടാക്കിക്കൊടുക്കൽ എന്നിവ ചെയ്തു കൊടുക്കുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply