അമ്മയ്ക്ക് തെറ്റായ മരുന്ന് നൽകി?; ഏഴ് തവണ ഡോക്ടറെ കുത്തി മകൻ; ശേഷം കത്തി വലിച്ചെറിഞ്ഞ് കൂളായി നടന്ന് പ്രതി; വീഡിയോ കാണാം

അമ്മയ്ക്ക് തെറ്റായ മരുന്ന് നൽകി?; ഏഴ് തവണ ഡോക്ടറെ കുത്തി മകൻ; ശേഷം കത്തി വലിച്ചെറിഞ്ഞ് കൂളായി നടന്ന് പ്രതി; വീഡിയോ കാണാം

ഏഴ് തവണ ഡോക്ടറെ കത്തി കൊണ്ട് കുത്തിയിട്ടും യാതൊരു കൂസലുമില്ലാതെ കൂളായി നടന്ന് പ്രതി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ മകനാണ് ഡോക്ടറെ കുത്തിയത്.അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നും ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയുടെ രോഗം ഭേദമാകാത്തതെന്നും ആരോപിച്ചാണ് രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിയത്.

ചെന്നൈയിലെ കലൈഞ്ജര്‍ ആശുപത്രിയിലാണ് സംഭവം. ഓങ്കോളജിസ്റ്റ് ഡോക്ടര്‍ ബാലാജിയാണ് അക്രമണത്തിന് ഇരയായത്. ഡോക്ടറെ കുത്തിയ ശേഷം പ്രതി കത്തി വലിച്ചെറിഞ്ഞ് ആശുപത്രി വരാന്തയിലൂടെ നടന്നുപോകുയയായിരുന്നു.

യാതൊരു കൂസലുമില്ലാതെ നടന്ന പ്രതിയെ കണ്ട് ‘അവന്‍ ഡോക്ടറെ വെട്ടി, ഇപ്പോഴെങ്കിലും പിടിക്കൂ’ എന്ന് കണ്ടുനിന്നവര്‍ വിളിച്ചുപറയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന് ഉപയോഗിച്ച കത്തി വിഘ്‌നേഷ് പോക്കറ്റില്‍ നിന്ന് പുറത്തെടുക്കുന്നതും രക്തം തുടയ്ക്കാന്‍ ശ്രമം നടത്തിയ ശേഷം കത്തി വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം.

ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞെത്തിയ വിഘ്‌നേഷ് നെഞ്ചിലും കഴുത്തിലും വയറ്റിലും ഉള്‍പ്പെടെ ഏഴു തവണയാണ് കുത്തിയത്. പരിക്കേറ്റ ഡോക്ടര്‍ ബാലാജി ജഗനാഥന്‍ ഐസിയുവില്‍ ചികിത്സയിലാണ്. പരിക്കേറ്റ, ഹൃദ്രോഗി കൂടിയായ ബാലാജിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply