വരുന്നു… ആഫ്രിക്കൻ കൊടുങ്കാറ്റ്: അഖിലേന്ത്യ സെവൻസിലെ ആഫ്രിക്കൻ കരിമ്പുലി ‘തിമോത്തി’ ഇന്ന് കളത്തിൽ

വരുന്നു… ആഫ്രിക്കൻ കൊടുങ്കാറ്റ്: അഖിലേന്ത്യ സെവൻസിലെ ആഫ്രിക്കൻ കരിമ്പുലി ‘തിമോത്തി’ ഇന്ന് കളത്തിൽ

സെലെക്റ്റ് ചെമ്പിരിക്കയ്ക്ക് വേണ്ടിയാണ് താരം ഇന്ന് ഇറങ്ങുക

കാസർകോട്: റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസമായ ഇന്ന് സെവൻസ് ഫുട്ബോളിലെ ആഫ്രിക്കൻ കൊടുങ്കാറ്റ് എന്ന് വിളിപ്പേരുള്ള തിമോത്തി ഇറങ്ങുന്നു. ഇന്ന് നടക്കുന്ന മംഗളൂരു യുണൈറ്റഡ്- സെലക്ടഡ് ചെമ്പിരിക്ക തമ്മിലുള്ള മത്സരത്തിൽ സെലെക്ടഡ് ചെമ്പരിക്കയ്ക്ക് വേണ്ടിയാണ് തിമോത്തി ഇറങ്ങുക. അഖിലേന്ത്യ സെവൻസിൽ സമീപ കാലത്തായി ലക്കി സോക്കർ കോട്ടപ്പുറത്തിനായി കളിക്കുന്ന താരമാണ് തിമോത്തി. നേരത്തെ ലൈബീരിയൻ ക്ലബായ എഫ്സി ഫേസ്സലിന് വേണ്ടി കളിച്ച താരം കൂടിയാണ് തിമോത്തി. ഖത്തറിൽ നിന്നാണ് നിലവിൽ താരത്തെ സെലക്ടഡ് ചെമ്പിരിക്ക ക്ലബ് ചാംപ്യൻഷിപ്പിന് എത്തിച്ചിരിക്കുന്നത്. അതേ സമയം ഇന്ന് രാത്രി എട്ടിന് ഉദുമ പാലക്കുന്ന് വോൾഫ്രം സ്റ്റേഡിയത്തിലാണ് പോരാട്ടം..