ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ആലുവ കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. സംഭവത്തിൽ കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്‍പ്പടെയുള്ള പാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ചാലക്കല്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലയില്‍ രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പൊലീസ് അറിയിച്ചു.