അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

പത്തനംതിട്ട ∙ തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ ക്രൂരമായി വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം താമസിക്കുന്ന ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ 50 വയസ്സ് പ്രായമുള്ള മകൻ കൊച്ചുമോനാണു (അനിൽകുമാർ) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു.വെട്ടി കൊലപ്പെടുത്തിയതിന് ശേഷവും അനിൽകുമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതിനെത്തുടർന്ന് പ്രതി മാനസിക രോഗിയാണെന്ന് സംശയിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Leave a Reply