അപകടത്തിൽ വേർപെട്ടുപോയ 12 വയസുകാരന്റെ തല തുന്നിച്ചേർത്ത് ഡോക്ടർമാർ. ഇസ്രായേലിലാണ് സംഭവം. സുലൈമാൻ ഹസൻ എന്ന കൗമാരക്കാരന്റെ തലയോട്ടിയാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്.
സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ചാണ് ബാലന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേൽക്കുകയും തല വേർപെട്ടുപോവുകയും ചെയ്ത 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തി പുതുജീവിതം നൽകുകയായിരുന്നു.
പൂർണമായും നട്ടെല്ലിന്റെ ടോപ് വെർട്ടിബ്രയിൽ നിന്ന് വേർപെട്ടുപോയ സുലൈമാൻ ഹസൻ എന്ന കൗമാരക്കാരന്റെ തലയോട്ടിയാണ് പൂർവ സ്ഥിതിയിലെത്തിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ തല കഴുത്തിൽ നിന്ന് ഏതാണ്ട് പൂർണമായും വേർപ്പെട്ട നിലയിലായിരുന്നു. ഏറെ മണിക്കുറുകൾ നീണ്ടതായിരുന്നു ശസ്ത്രക്രിയ.
50ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു.