ഇത്തവണ തീപ്പാറും; പുതിയ സീസണിലേക്കുള്ള എൻഎ ട്രോഫി സംഘാടക സമിതിയെ തിരഞ്ഞെടുത്തു

ഇത്തവണ തീപ്പാറും; പുതിയ സീസണിലേക്കുള്ള എൻഎ ട്രോഫി സംഘാടക സമിതിയെ തിരഞ്ഞെടുത്തു

2024 എൻഎ ട്രോഫി സെവൻസ് സീസണിലേക്കുള്ള സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ഒഫൻസ് കിഴൂർ ക്ലബ് പ്രസിഡന്റ് മൊയ്‌തു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ സീസണിലേക്കുള്ള സംഘടക സമിതിയെ തിരഞ്ഞെടുത്തത്. സിദ്ധീക്ക്‌ കോയ സംഘടക സമിതി ചെയർമാനായി തിരഞ്ഞെടുത്തു. വൈസ് ചെയർമാനായി അച്ചു ടികെ, ഹാരിസ് എംകെ എന്നിവരെയും കൺവീനറായി മുനീർ മിലിറ്ററിയെയും ജോയിന്റ് കൺവീനറായി അമീർ ഡോൺ, നാസർ എംകെ എന്നിവരെയും തിരഞ്ഞെടുത്തു. മൊയ്‌തു ടിഎയെയാണ് ട്രഷറർ.

2023 സീസണിൽ നടന്ന എൻഎ ട്രോഫി മത്സരങ്ങൾ കൊണ്ടും ജനപങ്കാളിത്വം കൊണ്ടും സംഘടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടുകയും ചെയ്‌തെന്നും ഇത്തവണ അതിലും മികച്ച രീതിയിലായിരിക്കും എൻഎ ട്രോഫി പോരാട്ടങ്ങൾ നടക്കുകയെന്ന് യോഗത്തിൽ സംസാരിച്ച ക്ലബ് പ്രസിഡന്റ് മൊയ്‌ദു ഹാജി സംസാരിച്ചു. സംഘാടകർ മികവ് കാണിച്ചതോടെ കഴിഞ്ഞ സീസണിൽ ഒരൊറ്റ പോലീസുകാരനെയും ഡ്യുട്ടിയ്ക്ക് നിർത്താതെയാണ് എൻഎ ട്രോഫി പൂർത്തീകരിച്ചതെന്നും ക്ലബ് സെക്രട്ടറി മനാഫ് ടികെ പറഞ്ഞു.

അതെ സമയം, എൻഎ ട്രോഫി സെവൻസിന്റെ 2024 സീസണിന്റെ മൽസരങ്ങൾ ജനുവരി 18 തീയ്യതീയോടെയായിരിക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
അതെ സമയം, ഇത്തവണയും ഇന്ത്യൻ ഫുട്ബാളിലെയും വിദേശ രാജ്യങ്ങളിലെയും ഒരുപിടി മികച്ച താരങ്ങൾ എൻഎ ട്രോഫിയിൽ മാറ്റുരയ്ക്കും.

Leave a Reply