മുസ്ലിം യാത്രക്കാർക്ക് നിസ്‌കരിക്കാൻ വാഹനം നിർത്തി; ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ

മുസ്ലിം യാത്രക്കാർക്ക് നിസ്‌കരിക്കാൻ വാഹനം നിർത്തി; ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ

അർദ്ധരാത്രി രണ്ട് യാത്രക്കാർക്ക് നിസ്‌കരിക്കാൻ വാഹനം നിർത്തിയതിനെ തുടർന്ന് ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ. ബറേലി ഡിപ്പോയിലെ യുപിഎസ്ആർടിസി ബസ് ഡ്രൈവർ കെ പി സിംഗിനെയാണ് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്പെൻഡ് ചെയ്തത്. കൂടാതെ കരാർ ജീവനക്കാരനായ മോഹിത് യാദവ് എന്ന ബസ് കണ്ടക്ടറെയും സർവീസിൽ നിന്ന് പുറത്താക്കിയതായി ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.

ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിടുന്നത് കവർച്ച പോലുള്ള അനിഷ്ട സംഭവങ്ങൾക്കും സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ നടപടിയെടുത്തതതെന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.

യുപിഎസ്ആർടിസിയുടെ ജനരഥ് ബസ് ശനിയാഴ്ച രാത്രി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൗശാംബിയിലേയ്ക്ക് പോവുകയായിരുന്നു. രാംപൂരിന് മുമ്പ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ബസ് നിർത്തുകയിരുന്നു. കാരണമെന്തെന്ന് യാത്രക്കാർ ചോദിച്ചപ്പോൾ രണ്ട് മുസ്ലീം യാത്രക്കാർ ഇറങ്ങി റോഡിൽ നമസ്കരിക്കുകയായിരുന്നുവെന്ന് ഡ്രൈവറും കണ്ടകടറും വിശദീകരണം നൽകുകയിരുന്നു. ന്ഇതോടെ മറ്റ് യാത്രക്കാർ എതിർപ്പ് ഉന്നയിക്കുകയും അവരിൽ ഒരാൾ സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ട്വിറ്ററിലൂടെ എംഡി ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പരാതി നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച വിഷയത്തിൽ നടപടിയെടുക്കുകയായിരുന്നു.

Leave a Reply