കണ്ണൂർ പാനൂരിൽ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. വീട്ടുമുറ്റത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. പാനൂർ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ഒന്നര വയസ്സുള്ള ആൺകുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാവുന്നത്. നായയുടെ ആക്രമണത്തിൽ കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടതോടെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയിരുന്നു. പല്ലിന് പൊട്ടുള്ളത് കൊണ്ട് നിലവിൽ കുട്ടി ഭക്ഷണം കഴിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നൽകുന്നതെന്നും തെന്ന് പിതാവ് പറയുന്നു. ഈ മേഖലയിൽ തെരുവുനായ ആക്രമണം പതിവാണ്.