തോട്ടത്തിൽ കഞ്ചാവ്‌ കൃഷി: മുതലാളി ഒളിവിൽ, തൊഴിലാളി പിടിയിൽ

തോട്ടത്തിൽ കഞ്ചാവ്‌ കൃഷി: മുതലാളി ഒളിവിൽ, തൊഴിലാളി പിടിയിൽ

വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കഞ്ചാവ് കൃഷി നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്‌റ്റില്‍. ഇടുക്കി എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ജാർഖണ്ഡ് ലാൽമാട്ടിയ സ്വദേശി മാസ്‌റ്റർ കിസ്‌കുവാണ് അറസ്‌റ്റിലായത്.ഇരട്ടയാർ നത്തുകല്ലില്‍ വീടിനോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലാണ് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കുറുമണ്ണിൽ സാലുവെന്ന തോമസ് വർഗീസിന്‍റെ പുരയിടത്തിലായിരുന്നു ചെടികൾ വളര്‍ത്തിയത്. തോമസ് വര്‍ഗീസിന്‍റെ തൊഴിലാളിയാണ് കിസ്‌കു.

തോമസാണ് കഞ്ചാവ് തൈകൾ നൽകി പുരയിടത്തിൽ നട്ടുപരിപാലിക്കാൻ നിർദേശിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി. 52 മുതൽ 102 സെന്‍റീമീറ്റർ വരെ ഉയരമുള്ള കഞ്ചാവ് ചെടികൾക്ക് ഒന്നരമാസത്തിലേറെ വളർച്ചയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Leave a Reply