നിത്യാ മോനോൻ വിവാഹിതയാകുന്നു: നടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന്‌ സൂചന

നിത്യാ മോനോൻ വിവാഹിതയാകുന്നു: നടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന്‌ സൂചന

വീണ്ടും നിത്യാമേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിക്കുകയാണ്. നിത്യ മേനോന്റെ വിവാഹ വാർത്തകൾ എന്നും പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരു നടിയാണ് നിത്യാമോനോൻ. ഇടയ്ക്കിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ എത്താറുണ്ട്. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ നടി തന്നെ പലതവണയായി അത് നിഷേധിച്ചും രം​ഗത്ത് എത്തും. ഇപ്പോഴിതാ വീണ്ടും വാർത്തകൾ വരുന്നു.

താരം പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോൾ എത്തുന്ന വാർത്ത. നടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്നാണ് സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തും ബിസിനസുകാരനുമായി വിവാഹത്തിന് സാധ്യതയുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.ഇതിനുമുന്നേയും ഇത്തരം വാർത്തകൾ എത്തിയപ്പോൾ നടി തന്നെ വാർത്തകൾ നിഷേധിച്ചിരുന്നു. മാത്രമല്ല, താൻ ഇപ്പോൾ വിവാഹിതയല്ല, വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം നിങ്ങളോട് പറയുമെന്നും നിത്യ മാധ്യമങ്ങളോട് പറഞ്ഞു.

നിത്യ മേനോൻ സിനിമാരംഗത്തേക്ക് കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായി. മലയാളം ഉൾപ്പെടെ നിരവധി ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിവിധ ഇന്റസ്ട്രികളിലായി നിത്യയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്.

Leave a Reply