സംഘം ചേർന്ന്‌ ഗുണ്ടാ സംഘങ്ങളുടെ മദ്യപാനം: ശേഷം ഏറ്റമുട്ടൽ

സംഘം ചേർന്ന്‌ ഗുണ്ടാ സംഘങ്ങളുടെ മദ്യപാനം: ശേഷം ഏറ്റമുട്ടൽ

അരൂരില്‍ മദ്യലഹരിയില്‍ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. വടിവാള്‍, മഴു എന്നിവ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരടക്കം എട്ടുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമക്കേസും ആറു പേര്‍ക്കെതിരേ വധശ്രമക്കേസുമാണ് ചുമത്തിയത്.

രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. അന്നു രാവിലെ മുതല്‍ സംഘാംഗങ്ങള്‍ ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് തര്‍ക്കം ഉണ്ടായി. രാത്രി ശ്മശാനം റോഡിലാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. രണ്ട് കേസുകളാണ് അരൂര്‍ പോലീസ് എടുത്തിരിക്കുന്നത്. ആള്‍ഡ്രിന്‍, അരൂര്‍ സ്വദേശികളായ വലിയപറമ്പില്‍ അഗസ്റ്റിന്‍ ജെറാള്‍ഡ്, കാരക്കപറമ്പില്‍ ഷാനു, കല്ലറയ്ക്കല്‍ വീട്ടില്‍ സ്റ്റെജോ, കല്ലറയ്ക്കല്‍ വീട്ടില്‍ ബിഫിന്‍, വടക്കേച്ചിറ വീട്ടില്‍ അജ്മല്‍ എന്നിവരെ വധശ്രമ കേസിലാണ് അറസ്റ്റ് ചെയ്തത്.

അരൂര്‍ സ്വദേശിയായ വേഴക്കാട്ട് വീട്ടില്‍ രാജേഷ്, വെളുത്തേടുത്ത് വീട്ടില്‍ നിമില്‍ എന്നിവരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമക്കേസിലും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരേ കാപ്പാനിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

Leave a Reply