വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ചു. അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാന്തടത്ത് രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലെത്തി അക്രമിച്ചത്. യുവാവുമായി തട്ടാന്‍പടി സ്വദേശിയായ യുവതി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരേ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രതിശ്രുത വധുവും വീട്ടുകാരും യുവാവുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി