കട്ടക്കാൽ:ലഹരിക്കെതിരെ യുള്ള പോരാട്ടത്തിൽ കൂടുതലായി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് പാട്ട്ണ ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു.
ഇല്യാസ് കട്ടകാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റഷീദ് കെ പി ഉത്ഘാടനം ചെയ്തു, സെക്രട്ടറി അലക്സ് വാർഷിക റിപ്പോർട് അവതരിപ്പിച്ചു, ബഷീർ കെ കെ, തസ്രീഫ്, ഹനീഫ്, നൗഷാദ്, സലാം ഒമാൻ തുടങ്ങിയവർ സംസാരിച്ചു,2023-24 ലേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. നിയാസ് ദുബായ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഹനീഫ് കട്ടക്കാൽ (പ്രസിഡന്റ്)സിദ്ധീക്ക് അൽമാസ്, റംഷാദ്(വൈ പ്രസിഡന്റ് )ഇല്യാസ് കട്ടക്കാൽ (സെക്രട്ടറി)മുഹമ്മദ് ഷിബിലി
(ജോ സെക്രട്ടറി )അബു താഹിർ (ട്രഷറർ) തുടങ്ങിയവർ അടങ്ങിയ പുതിയ കമ്മിറ്റി നിലവിൽ വന്നു.