വീട്ടമ്മയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തു

വീട്ടമ്മയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തു

തൃശൂരിൽ വീട്ടില്‍ കയറിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിഅറസ്റ്റിൽ. തിരുവില്വാമല സ്വദേശിയെ പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തി വെള്ളം ചോദിച്ചശേഷമായിരുന്നു പീഢനം. തിരുവില്വാമല മലേശമംഗലം നെല്ലിക്കാമണ്ണില്‍ അക്ബര്‍ എന്ന ബിന്‍സനാണ് (46) അറസ്റ്റിലായത്.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടിനുള്ളില്‍ കടന്ന് ബലാല്‍ക്കാരമായി വീട്ടമ്മയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് പലതവണ ആവര്‍ത്തിക്കുകയും നഗ്നഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

പഴയന്നൂര്‍ ഐഎസ്എച്ച്ഒ കെ ബി ഹരികൃഷ്ണന്‍, എസ്‌ഐ ഡി എസ് ആനന്ദ്, ഗ്രേഡ് എസ്‌ഐ ഒ പി അനില്‍കുമാര്‍, എഎസ്‌ഐ എം എസ് സതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply