മേൽപറമ്പ് മസ്ജിദ് ഖത്തീബ് അഷ്‌റഫ് റഹ്‌മാനി ചൗകിക്ക് സ്വീകരണം നൽകി.

മേൽപറമ്പ് മസ്ജിദ് ഖത്തീബ് അഷ്‌റഫ് റഹ്‌മാനി ചൗകിക്ക് സ്വീകരണം നൽകി.

ദുബായ്: പരിശുദ്ധ പള്ളിയുടെ പരിപാലനത്തോടൊപ്പം മഹല്ല് പരിധിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് എന്ന് മേൽപറമ്പ് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് റഹ്‌മാനി ചൗക്കി അഭിപ്രായപ്പെട്ടു. പ്രവാസ ജീവിതത്തിലെ എല്ലാ തിരക്കുകൾക്കിടയിലും നാടിൻറെ സ്പന്ദനങ്ങൾ കാതോർത്ത് ആവശ്യമായ ഇടപെടലുകൾ നടത്തുന്ന ദുബായ് കമ്മിറ്റിയെ അഭിനന്ദിക്കുന്നു. പള്ളി പരിപാലനവും, കാരുണ്യ പ്രവർത്തനങ്ങളും ഏറെ പുണ്ണ്യമുള്ള പ്രവർത്തനങ്ങളാണ്. അതിൻറെ ഭാഗമായി നിങ്ങൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വളരെ പുണ്ണ്യമുള്ള കർമങ്ങളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിലും, അബുദാബിയിലും നടക്കുന്ന നബിദിന പരിപാടികളിൽ പങ്കെടുക്കാൻ യു എ ഇയിൽ എത്തിയ ഖത്തീബ് അഷ്‌റവ് റഹ്‌മാനി ചൗകിക്ക് ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദേര പേൾ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർകിംഗ് പ്രസിഡൻറ് അഷ്‌റഫ് ബോസിൻറെ അദ്ധ്യക്ഷതയിൽ പ്രസിഡൻറ് എം എ മുഹമ്മദ് കുഞ്ഞി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഷാർജ കമ്മിറ്റി പ്രസിഡൻറ് നിയാസ് ചേടികമ്പനി, ദുബായ് കമ്മിറ്റി ട്രഷറർ ഹനീഫ മരവയൽ, ഷാർജ കമ്മിറ്റി ട്രഷറർ ഹനീഫ അൽ മദീന, ദുബായ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ ടി ആർ, ഹമീദ് അച്ചൂട്ടി, ഖാലിദ് ആ ആർ, റാഫി മാക്കോട്, റൗഫ് കെ ജി എൻ, ഇല്ല്യാസ് പള്ളിപ്പുറം, നൗഷാദ് വളപ്പിൽ, ഇല്ല്യാസ് ഹിൽടോപ്പ്, അസീസ് സി ബി, ആസിഫ് ബി എ, ഫറാസ് സി എ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതവും റഹ്‌മാൻ കൈനോത്ത് നന്ദിയും പറഞ്ഞു.

Leave a Reply