കടവന്ത്രയിലേയും മൂന്നാറിലേയും ഹോട്ടലിൽവെച്ച് പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിത്രം നടത്തി, തൃക്കരിപ്പൂരിലെ ഹോട്ടലിലെത്തിച്ച് മർദിച്ചു ; ബിഗ്‌ബോസ് താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി

കടവന്ത്രയിലേയും മൂന്നാറിലേയും ഹോട്ടലിൽവെച്ച് പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിത്രം നടത്തി, തൃക്കരിപ്പൂരിലെ ഹോട്ടലിലെത്തിച്ച് മർദിച്ചു ; ബിഗ്‌ബോസ് താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി

വിവാഹ വാഗ്ദാനം നൽകി ബിഗ്‌ബോസ് താരം ഷിയാസ് കരീം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാഞ്ഞങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് ജിം ട്രെയ്‌നറായി ജോലി ചെയ്തിരുന്ന സമയത്താണ് ഷിയാസ് കരീമുമായി സഹൃദത്തിലായതെന്നും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ കടവന്ത്ര,മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചു. ഇതിനിടെ ഗർഭിണിയാകുകയും നിർബന്ധിച്ച് ഗർഭഛിത്രം നടത്തുകയും ചെയ്തു. തൃക്കരിപ്പൂർ ചെറുവത്തൂരിലെ റോഡരികിലുള്ള ഹോട്ടലിലെത്തിച്ച് മർദ്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പലപ്പോഴായി പതിനൊന്ന് ലക്ഷത്തോളം രൂപ ഷിയാസ് കരീം തട്ടിയെടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ഷിയാസ് കരീം ബിഗ്‌ബോസിലൂടെയാണ് ശ്രദ്ധ നേടിയത്. നിരവധി സിനിമകളിൽ അഭിനയിച്ച ഷിയാസ് കരീം ടെലിവിഷൻ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.

Leave a Reply