10 കോടി ആർക്ക്? മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

10 കോടി ആർക്ക്? മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ജൂലൈ 26) നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. എറണാകുളത്ത് വിറ്റ ലോട്ടറിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്.

Kerala Lottery : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതല്‍ തുകയാണ് അടിച്ചതെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

അതേസമയം, തിരുവോണം ബമ്പർ ഭാ​ഗ്യക്കുറി ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ബമ്പർ സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കാണ് നാലാം സമ്മാനം. രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനവും ലഭിക്കും. സെപ്റ്റംബര്‍ 20 -നാണ് ഓണം ബമ്പർ നറുക്കെടുപ്പ്‌ നടക്കുക.

Leave a Reply