മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി.കാട്ടാക്കട അമ്ബലത്തിൻകാല സ്വദേശി അജയകുമാര്‍ (53) ആണ് പിടിയിലായത്.
100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനുമൊക്കെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഈമെയില്‍ സന്ദേശമാണ് ഇയാള്‍ രണ്ടാഴ്ച മുൻപ് അയച്ചത്.
പോലീസ് ഹൈടെക് സെല്ലില്‍ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയില്‍ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മുൻപ് വിമുക്ത ഭടൻ്റെ വീട്ടില്‍ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തില്‍ കത്തി വച്ചു ഭീഷണിപ്പെടുത്തി വീടിന് തീയിടുകയും ചെയ്ത സംഭവത്തിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.