ഞ്ഞെത്തിയ കാറുകള്‍ തമ്മില്‍ കൂട്ടയിടിച്ച് 20 അടി ഉയരത്തിലേക്ക് പറന്ന് യാത്രക്കാരന്‍. സംഭവ സ്ഥലം വ്യക്തമല്ലെങ്കിലും Vicious Videos എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അപകട ദൃശ്യങ്ങൾ പുറത്ത് വരുന്നത്.
നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിക്കൂ’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം അമ്ബത്തിനാല് ലക്ഷം പേരാണ് കണ്ടത്.
ഒരേ ദിശയില്‍ ഏതാണ്ട് ഒരേ വേഗതയില്‍ പോകുന്ന കാറുകളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷ നേരത്തിനുള്ളില്‍ എതിരേ വന്ന ഒരു കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിക്കുകയും കാറിലെ യാത്രക്കാരന്‍ ഏതാണ്ട് 20 അടി ഉയരത്തിലേക്ക് തെറിച്ച് റോഡിന് വെളിയിലേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.