മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് സ്വന്തം അമ്മയെ കൊല്ലാൻ ശ്രമിച്ച് 13 കാരി; ഞെട്ടിപ്പിക്കുന്ന സംഭവം

മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് സ്വന്തം അമ്മയെ കൊല്ലാൻ ശ്രമിച്ച് 13 കാരി; ഞെട്ടിപ്പിക്കുന്ന സംഭവം

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച് 13 കാരിയായ മകൾ. ഗുജറാത്ത്‌ വെസ്റ്റ് അഹ്മദാബാദ് സ്വദേശിയായ 45കാരിയെയാണ് മകൾ മൊബൈൽ വാങ്ങി വെച്ചതിന് പഞ്ചസാര കുപ്പിയിൽ കീടനാശിനി കലർത്തി കൊല്ലാൻ ശ്രമിച്ചത്.

നേരത്തെ ബാത്റൂമിൽ ഫിനോയിൽ ഒഴിച്ചും മകൾ അമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നു. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്.

കുട്ടി പഠനത്തിൽ ശ്രദ്ധിക്കാത്തതിനാലാണ് അമ്മ ഫോൺ വാങ്ങി വെച്ചത്. ഈ ദേഷ്യത്തിലാണ് പെൺകുട്ടി അമ്മയെ കൊല്ലാൻ പദ്ധതിയിടുന്നത്. അതെ സമയം
സംഭവത്തെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി.

Leave a Reply