കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മാഹിക്ക് സമീപത്തെ കുഞ്ഞപ്പള്ളി അണ്ടി കംപനിക്ക് സമീപത്ത്‌ താമസിക്കുന്ന തൈക്കണ്ടിയില്‍ ജലാലുദ്ദീന്റെ ഭാര്യ സറീനയെയാണ്(40) തിങ്കളാഴ്ച പുലര്‍ചെ എരിക്കിന്‍ ചാലിലെ തറവാട് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ മുതല്‍ കാണാതായ നസീമയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിലേക്ക് മാറ്റി.

സറീനയ്ക്ക് ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നു. ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യം സിസിടിവി കാമറയില്‍ നിന്നും ലഭിച്ചിരുന്നു. സറീനയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും ഊര്‍ജിതമായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് സറീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply