പലചരക്ക് കടയിൽ നിന്നും 26 കിലോ തക്കാളി മോഷണം പോയി

പലചരക്ക് കടയിൽ നിന്ന് 26 കിലോ തക്കാളി മോഷണം പോയി. 26 കിലോ തക്കാളി 25 കിലോ മുളക് 8 കിലോ ഇഞ്ചി എന്നിവയാണ് മോഷണം പോയത്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിലെ രണ്ട് കടകളിൽ നിന്നാണ് ഈ സാധനങ്ങൾ മോഷണം പോയത്.

കടയുടമകൾ ഇന്നലെ രാത്രി കടയടച്ച് പിറ്റേദിവസം രാവിലെ കടയിലെത്തിയപ്പോഴാണ് സാധനങ്ങൾ മോഷണം പോയ കാര്യം അറിയുന്നത്. ഉടനെത്തന്നെ കടയുടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

രാജ്യത്ത് പച്ചക്കറികളുടെ വില കുതിച്ചുയരവെയാണ് ഈ മോഷണം നടന്നിരിക്കുന്നത്.

Leave a Reply