തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു; അച്ഛനും മകളും മരണപ്പെട്ടു

തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു. തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കില്‍ താമസിക്കുന്ന കുടുംബത്തിലെ നാലുപേരാണ് വിഷം കഴിച്ചത്. രണ്ടുപേര്‍ മരിച്ചു. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജന്‍ (56), ഭാര്യ ബിന്ദു, മകള്‍ അഭിരാമി, മകന്‍ അര്‍ജുന്‍ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ ശിവരാജനും മകള്‍ അഭിരാമിയും മരിച്ചു.

അവശനിലയില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് വിഷം കഴിച്ചതെങ്കിലും രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ അര്‍ജുന്‍ വിഷം കഴിച്ച കാര്യം മുതിര്‍ന്ന സ്ത്രീയോട് പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply