മയക്കു മരുന്നുമായി സ്കൂൾ വിദ്യാർത്ഥികളടക്കം അഞ്ച് പേർ പിടിയിൽ

മയക്കു മരുന്നുമായി സ്കൂൾ വിദ്യാർത്ഥികളടക്കം അഞ്ച് പേർ പിടിയിൽ

മയക്കുമരുന്നുമായി വിദ്യാർഥികളടക്കം അഞ്ചുപേർ പൊലീസ് പിടിയിൽ.കോഴിക്കോട് കാരന്തൂർ വെള്ളാരംകുന്നിലാണ് സംഭവം.

വാടക വീട് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന വിവരത്തെ തുടർന്നെത്തിയ കുന്ദമം​ഗംലം പൊലീസ് ആണ് ഇവരെ പിടികൂടിയത്.

വെള്ളാരം കുന്നിലെ ജനവാസമില്ലാത്ത പ്രദേശത്തെ വീട് വാടകയ്ക്കെടുത്തായിരുന്നു മയക്കുമരുന്ന് കച്ചവടം. നിരവധി കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Leave a Reply