മലപ്പുറം ജില്ലാ ആശുപത്രിയിൽ നിന്നും പിടികൂടിയത് 8 മൂർഖൻ പാമ്പുകളെ

മലപ്പുറം ജില്ലാ ആശുപത്രിയിൽ നിന്നും പിടികൂടിയത് 8 മൂർഖൻ പാമ്പുകളെ

മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും പാമ്പിനെ കണ്ടെത്തി. വാർഡിൽ നിന്നും 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. വാർഡ് താത്കാലികമായി അടച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്.

ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.അടഞ്ഞ് കിടക്കുന്ന ഓപ്പറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

Leave a Reply